സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് പടിയിറങ്ങാൻ കോടിയേരി

By News Desk, Malabar News
silver line project-Kodiyeri Balakrishnan
Ajwa Travels

ന്യൂഡെൽഹി: സിപിഎം സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതിനാൽ സ്‌ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കോടിയേരി അറിയിച്ചതായി സിപിഎം കേന്ദ്രനേതാക്കൾ വ്യക്‌തമാക്കി.

നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യും. സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും ഉൾപ്പടെ തിരുവനന്തപുരത്തുള്ള പിബി അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. കോടിയേരി ബാലകൃഷ്‌ണന് അവധി നൽകി താൽക്കാലിക സെക്രട്ടറി വേണമോ അതോ സ്‌ഥിരം സംവിധാനം വേണമോ എന്ന കാര്യത്തിൽ ഞായറാഴ്‌ച ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടാകും.

Most Read: പേവിഷബാധ; വാക്‌സിനെടുക്കാൻ മടി വേണ്ട, മരണം ഒഴിവാക്കാൻ ഒരുമിച്ച് പ്രവർത്തിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE