കൊല്ലം മെഡിക്കല്‍ കോളേജ്; എംബിബിഎസ് അഞ്ചാം ബാച്ചിന് അനുമതി

By Staff Reporter, Malabar News
kollam medical college
Ajwa Travels

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 2021-22 അക്കാദമിക് വര്‍ഷത്തേക്കുള്ള എംബിബിഎസ് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ മെഡിക്കല്‍ അസസ്‌മെന്റ് ആന്റ് റേറ്റിംഗ് ബോര്‍ഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നല്‍കിയത്.

കോളേജിൽ 100 എംബിബിഎസ് സീറ്റുകള്‍ക്കാണ് അനുമതി നല്‍കിയത്. അടുത്ത ബാച്ച് എംബിബിഎസ് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും പിജി സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കൊല്ലം മെഡിക്കല്‍ കോളേജിനെ മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മെഡിക്കല്‍ കോളേജില്‍ ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്.

കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അടുത്തിടെ 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഹൃദ്രോഗ ചികിൽസക്കായി ഇവിടെ കാത്ത് ലാബ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി കാര്‍ഡിയോളജിസ്‌റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കുന്നു. ലെവല്‍ ടു നിലവാരത്തിലുള്ള ട്രോമകെയറില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും മികച്ച ട്രയാജ് സംവിധാനവുമാണ് ഒരുക്കുന്നത്.

Most Read: കെ-റെയിൽ പദ്ധതി; 1383 ഹെക്‌ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE