കോഴിക്കോട്: ബാലുശ്ശേരി എംഎല്‍എ പുരുഷന് കടലുണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചു. എംഎല്‍എയുടെ ഡ്രൈവര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വ്യവസായമന്ത്രി ഇ പി ജയരാജന്, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ക്കും ഇതിനു മുന്‍പ് രോഗം സ്ഥിരീകരിച്ചിരുന്നു. ഇരുവരും രോഗമുക്തരായി. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്ര്യമന്ത്രിയുമടക്കം ജനപ്രതിനിധികള്‍ പലതവണ സ്വയം നിരീക്ഷണത്തിലും ആയിരുന്നു.
Read also: ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകളില്‍ കേരളം