കെപിഎഫ് ബഹ്‌റൈനും, ഷിഫ അൽ ജസീറയും ചേർന്ന് മെഡിക്കൽ ക്യാംപ് നടത്തുന്നു

By Staff Reporter, Malabar News
medical-camp-kpf
Ajwa Travels

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം, ഷിഫ അൽ ജസീറ ഹോസ്‌പിറ്റലുമായി ചേർന്ന് മെഡിക്കൽ ക്യാംപ്, ജനറൽ ഹെൽത്ത് ചെക്കപ്പ് ക്യാംപായി നടത്തുന്നു. പരിപാടിയുടെ നാലാം പതിപ്പാണിത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ക്യാംപിൽ ഫാസ്‌റ്റിങ്‌ ബ്ളഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ക്രിയാറ്റിൻ, ബ്ളഡ് പ്രഷർ, ബോഡി മാസ് ഇൻഡെക്‌സ് തുടങ്ങിയ വിവിധ ലാബ് പരിശോധനകളും, ജനറൽ ഫിസിഷ്യന്റെ കൺസൾട്ടിംഗും സൗജന്യമായിരിക്കും.

ഒക്‌ടോബർ 8,15 എന്നീ തീയതികളിൽ ഷിഫ അൽ ജസീറ ഹോസ്‌പിറ്റലിൽ വെച്ച് തന്നെ നടക്കുന്ന ക്യാംപിൽ രജിസ്‌റ്റർ ചെയ്യാൻ പേര്, സിപിആർ നമ്പർ, മൊബൈൽ നമ്പർ, ജില്ല എന്നിവ വാട്‍സ്ആപ്പ് മെസേജ് ചെയ്‌താൽ മതിയാകുമെന്ന് ക്യാംപ് കൺവീനർ ഹരീഷ് പികെ അറിയിച്ചു.

വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും ഹരീഷ് പികെ-39725510, അഭിലാഷ് എംപി-66335400, അഷ്റഫ് പി-39116392, സവിനേഷ്-35059926 എന്നിവരുടെ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കെപിഎഫ് ആക്‌ടിംഗ് പ്രസിഡണ്ട് ഷാജി പുതുക്കുടി, ജനറൽ സെക്രട്ടറി ജയേഷ് വികെ, ട്രഷറർ റിഷാദ് വലിയകത്ത് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Read Also: സുധീരന്റെ രാജി; ഇടപെടൽ ആവശ്യപ്പെട്ട് സോണിയക്ക് കത്തയച്ച് ടിഎൻ പ്രതാപൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE