കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021 സമാപിച്ചു

By Staff Reporter, Malabar News
kpf-family-fest 2021
Ajwa Travels

മനാമ: കോവിഡ് ദുരിതകാലത്ത് വീടുകളിൽ ഒതുങ്ങിപോയ കൊച്ചു കലാകാരൻമാർക്കും, മെമ്പർമാരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ഓൺലൈനിൽ നടത്തിയ ലൈവ് പ്രോഗ്രാമായ ‘കെപിഎഫ് ഫാമിലി ഫെസ്‌റ്റ് 2021‘ ശ്രദ്ധേയമായി. ബിഎംസി ഗ്ളോബലിൽ വെച്ച് നടന്ന ഉൽഘാടന ചടങ്ങിൽ ബഹ്റൈൻ പാർലമെന്റ് മെമ്പർ ഡോ. സ്വാസൻ മുഹമ്മദ് അബ്‌ദുൾ റഹീം കമാൽ മുഖ്യാതിഥിയായി.

ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പിവി രാധാകൃഷ്‌ണ പിള്ളയാണ് പരിപാടി ഉൽഘാടനം ചെയ്‌തത്‌. കെപിഎഫിന്റെയും, ബിഎംസിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ ലൈവായി പരിപാടി ടെലികാസ്‌റ്റ് ചെയ്‌തു. പ്രസിഡണ്ട് സുധീർ തിരുനിലത്താണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്.

ഐസിആർഎഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ ക്ളബ് പ്രസിഡണ്ട് സ്‌റ്റാലിൻ ജോസഫ്, ഐമാക് ബഹ്റൈൻ മീഡിയാസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സൽമാനിയ ഹോസ്‌പിറ്റൽ ആക്‌സിഡന്റ് ആന്റ് എമർജൻസി ചീഫ് ഡോ. പിവി ചെറിയാൻ, കെപിഎഫ് രക്ഷാധികാരികളായ കെടി സലീം, വിസി ഗോപാലൻ, വൈസ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ബഹ്റൈനിൽ നിന്ന് പരിപാടിയിൽ പങ്കെടുത്തു.

കേരള പൊതുമരാമത്ത് മന്ത്രി പിഎം മുഹമ്മദ് റിയാസ്, കോഴിക്കോട് എംപി എംകെ രാഘവൻ, ബിജെപി സംസ്‌ഥാന സെക്രട്ടറി എംടി രമേശ് എന്നിവർ നാട്ടിൽ നിന്നും പരിപാടിക്ക് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജയേഷ് വികെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ റിഷാദ് വലിയകത്താണ് നന്ദി അറിയിച്ചത്.

എന്റർടെയ്ൻമെന്റ് വിഭാഗം സെക്രട്ടറി അഭിലാഷിന്റെ നേതൃത്വത്തിൽ ഫൈസൽ പാട്ടാണ്ടി, അഷ്‌റഫ് പി, അഖിൽ താമരശ്ശേരി, ഹരീഷ് പികെ, പ്രജിത്ത് സി , രജീഷ് സികെ, ശശി അക്കരാൽ, ജിതേഷ് ടോപ് മോസ്‌റ്റ്, അനിൽകുമാർ, പ്രജീഷ് എംടി, സഞ്‌ജയ്‌ ജയേഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ടെക്‌നിക്കൽ സപ്പോർട്ടുമായി നിഖിൽ വടകരയും, ബിഎംസി ടെക്‌നീഷ്യൻമാരും, അനില, സാബു പാല എന്നിവരും പരിപാടികൾ നിയന്ത്രിച്ചു.

Read Also: സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജയ് ഭീം’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE