കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു; ബിജു പ്രഭാകർ തുടരും

By Staff Reporter, Malabar News
ksrtc-director-board
Representational image
Ajwa Travels

തിരുവനന്തപുരം: വിദഗ്‌ധരെ ഉൾപ്പെടുത്തി കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ സിഎംഡിയായി തുടരും. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് സാങ്കേതിക വിദഗ്‌ധരെ ഉൾപ്പെടുത്തിയുള്ള കെഎസ്ആർടിസി ഡയറക്‌ടർ ബോർഡ് പുനഃസംഘടന നടത്തിയത്.

ബോർഡ് അംഗങ്ങളായി ട്രാൻസ്‌പോർട്ട് കമ്മീഷണർ എംആർ അജിത് കുമാർ ഐപിഎസ്, ഫിനാൻസ് ഡിപ്പാർട്ട്മെന്റ് അഡീഷണൽ സെക്രട്ടറി ലക്ഷ്‌മി രഘുനാഥ്, നാറ്റ്പാക് ഡയറക്‌ടർ ഡോ. സാംസൺ മാത്യു, ഗതാഗത വകുപ്പ് ജോയിന്റ് സെക്രട്ടറി വിജയശ്രീ കെഎസ്, കേന്ദ്ര സർക്കാരിന്റെ ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധി, റെയിൽവേ ബോർഡ് പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് ഡയറക്‌ടർ ബോർഡ് പുനഃസംഘടിപ്പിച്ചത്.

കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിലെ പ്രതിനിധിയെയും റെയിൽവേ ബോർഡ് പ്രതിനിധിയെയും നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിനോട് സംസ്‌ഥാനം അഭ്യർഥിക്കും. കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്നത് അനുസരിച്ച് അവരുടെ പേര് കൂടി ബോർഡിലേക്ക് ഉൾപ്പെടുത്തി പുതിയ വിജ്‌ഞാപനം ഇറക്കും.

Read Also: രണ്ട് കോടി കടന്ന് കേരളത്തിലെ വാക്‌സിനേഷൻ; ഇന്നുമാത്രം 3.59 ലക്ഷം പേര്‍ വാക്‌സിൻ സ്വീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE