രണ്ട് കോടി കടന്ന് കേരളത്തിലെ വാക്‌സിനേഷൻ; ഇന്നുമാത്രം 3.59 ലക്ഷം പേര്‍ വാക്‌സിൻ സ്വീകരിച്ചു

By Desk Reporter, Malabar News
Covid-Vaccination in Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആകെ 2,01,39,113 പേർക്ക് വാക്‌സിൻ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് ചേർത്തുള്ള കണക്കാണ് ഇത്. 1,40,89,658 പേര്‍ക്ക് ഒന്നാം ഡോസും 60,49,455 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ സംസ്‌ഥാനത്ത് 2021ലെ എസ്‌റ്റിമേറ്റ് ജനസംഖ്യയനുസരിച്ച് 40.14 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 17.23 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിൻ നല്‍കി.

18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള വിഭാഗത്തില്‍ 25 ശതമാനം പേര്‍ക്ക് (37,01,130) ഒന്നാം ഡോസ് ലഭിച്ചിട്ടുണ്ട്. ഒന്നാം ഡോസ് സ്വീകരിച്ച് 12 ആഴ്‌ചക്ക് ശേഷമാണ് ഇവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നത്. അതിനാല്‍ 3,05,308 പേര്‍ക്കാണ് (2 ശതമാനം) രണ്ടാം ഡോസ് എടുക്കാനായത്. 45 വയസിന് മുകളിൽ പ്രായമുള്ള 79 ശതമാനം പേര്‍ക്ക് (89,98,405) ഒന്നാം ഡോസും 42 ശതമാനം പേര്‍ക്ക് (47,44,870) രണ്ടാം ഡോസും നല്‍കി. ഒരു തുള്ളി പോലും പാഴാക്കാതെ വാക്‌സിൻ നല്‍കിയ എല്ലാവരേയും അഭിനന്ദിക്കുന്നതായി ആരോഗ്യ മന്ത്രി പറഞ്ഞു. സ്‌ത്രീകളാണ് വാക്‌സിൻ സ്വീകരിച്ചവരില്‍ മുന്നിൽ. 1,04,71,907 സ്‌ത്രീകളും, 96,63,620 പുരുഷന്‍മാരുമാണ് വാക്‌സിനെടുത്തത്.

2021 ജനുവരി 16 മുതലാണ് സംസ്‌ഥാനത്ത് വാക്‌സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. സര്‍ക്കാര്‍-സ്വകാര്യ ആശുപത്രി ജീവനക്കാര്‍, ഫീല്‍ഡ് ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ ഉൾപ്പടെ ഉള്ളവർക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിൻ നല്‍കിയത്. സംസ്‌ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് മുന്നണി പോരാളികളിലും ഏകദേശം 100 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 82 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

വെള്ളിയാഴ്‌ചയാണ് സംസ്‌ഥാനത്ത് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിൻ നല്‍കിയത്; 5,15,241 പേർക്ക്. ഈ മാസം 24ന് 4.91 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. ഇനിയും കൂടുതല്‍ ഡോസ് എത്തിയാൽ ഇതുപോലെ വാക്‌സിന്‍ നല്‍കാന്‍ സാധിക്കും.

ഇന്ന് മാത്രം 3,59,517 പേര്‍ക്കാണ് വാക്‌സിൻ നല്‍കിയത്. 1,546 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷൻ നടന്നത്. സര്‍ക്കാര്‍ തലത്തില്‍ 1,280 കേന്ദ്രങ്ങളും സ്വകാര്യ തലത്തില്‍ 266 കേന്ദ്രങ്ങളുമാണ് ഉണ്ടായിരുന്നത്. സംസ്‌ഥാനത്ത് ഇന്ന് നാലുലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭ്യമായി. തിരുവനന്തപുരത്ത് 1,35,440 ഡോസ്, എറണാകുളത്ത് 1,57,460 ഡോസ്, കോഴിക്കോട് 1,07,100 ഡോസ് എന്നിങ്ങനെ കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. സംസ്‌ഥാനത്ത് ഇതുവരെ 1,82,61,470 ഡോസ് വാക്‌സിനാണ് ലഭ്യമായത് എന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.

Most Read:  വേഗറാണിയായി എലെയ്ന്‍ തോംസണ്‍; റെക്കോര്‍ഡ് പ്രകടനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE