താമസിക്കാന്‍ ബസുകള്‍; ടൂറിസം മേഖലയില്‍ പുതിയ പദ്ധതിയുമായി കെഎസ്ആര്‍ടിസി

By Team Member, Malabar News
Malabarnrws_ksrtc munnar
Representational image
Ajwa Travels

മൂന്നാര്‍ : ബസില്‍ വിനോദസഞ്ചാരികള്‍ക്കായി താമസ സൗകര്യം ഉറപ്പാക്കി വിനോദ സഞ്ചാര മേഖലയില്‍ പുതിയ വഴിത്തിരിവുണ്ടാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി. വിനോദ സഞ്ചാരത്തിനായി എത്തുന്ന ആളുകള്‍ക്ക് ഇനി കെഎസ്ആര്‍ടിസി ബസില്‍ താമസിക്കാം. മൂന്നാറിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസിലാണ് പുതിയ പദ്ധതി ഒരുക്കുന്നത്. ഇതിലൂടെ 16 ആളുകള്‍ക്ക് താമസിക്കാന്‍ ഉള്ള സൗകര്യം ഓരോ ബസിലും ഒരുങ്ങും.

ബസില്‍ താമസ സൗകര്യം ഒരുക്കുന്നതിനായി ട്രെയിനുകളിലെ സ്‌ളീപ്പര്‍ കോച്ച് മാതൃക സ്വീകരിക്കും. ഇതിന്റെ അടിസ്‌ഥാനത്തില്‍ ഒരാള്‍ക്ക് മാത്രം കിടക്കാന്‍ പറ്റുന്ന തരത്തിലുള്ള കംപാര്‍ട്‌മെന്റുകളായി ബസ് ക്രമീകരിക്കും. ഓരോ കംപാര്‍ട്‌മെന്റിലും കിടക്കയും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടലും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ബസില്‍ താമസത്തിനായി എത്തുന്നവര്‍ക്ക് ഡിപ്പോയിലെ ശുചിമുറികള്‍ ഉപയോഗിക്കാന്‍ സാധിക്കും. മൂന്നാര്‍ ഡിപ്പോയില്‍ ആയിരിക്കും ഈ ബസുകള്‍ പാര്‍ക്ക് ചെയ്യുക.

പുതിയ പദ്ധതി പ്രകാരം ബസുകളില്‍ താമസിക്കുന്നതിനുള്ള നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകരന്റേതാണ് ടൂറിസം മേഖലയില്‍ ഒരു മുതല്‍ക്കൂട്ടാകുന്ന ഈ ആശയം. മിതമായ നിരക്കില്‍ ആയിരിക്കും ആളുകള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ നല്‍കുകയെന്നും അദ്ദേഹം വ്യക്‌തമാക്കി. മൂന്നാറിലെ വിനോദ സഞ്ചാര മേഖല തുറന്നാല്‍ ഉടന്‍ തന്നെ പദ്ധതിക്കായി ബസുകള്‍ വിട്ടു നല്‍കുമെന്ന് മൂന്നാര്‍ ഡിപ്പോ ഇൻസ്‌പെക്‌ടർ ഇന്‍ ചാര്‍ജ് സേവി ജോര്‍ജ്ജ് പറഞ്ഞു. ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി സംസ്‌ഥാനത്ത് പല ഡിപ്പോകളിലും സ്‌റ്റാഫ് ബസ് ഒരുക്കിയിട്ടുണ്ട്. എന്നാല്‍ വിനോദ സഞ്ചാര മേഖലയില്‍ ഇത്തരമൊരു കാല്‍വെപ്പ് ഇത് ആദ്യമാണ്.

Read also : പ്രതിഷേധ സമ്മർദ്ദം ഫലംകാണുന്നു; ഹത്രസ് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്‌ഞാപനമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE