ഓണത്തിന് കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി

By Team Member, Malabar News
Malabarnews_ksrtc
Representational image
Ajwa Travels

കണ്ണൂര്‍ : കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ നിര്‍ത്തി വച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പുനരാരംഭിക്കുന്നു. കണ്ണൂരില്‍ നിന്നും ഈ മാസം 26 ന് ബെംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. സെപ്റ്റംബര്‍ 6 വരെ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 നു രാവിലെ 7. 30 ന് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 3 മണിയോടെ ബെംഗളൂരുവില്‍ എത്തും. അവിടെ നിന്നും രാത്രി 11 ന് പുറപ്പെട്ട് രാവിലെ 8 ന് കണ്ണൂരില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. 39 സീറ്റുകളുള്ള സൂപ്പര്‍ ഡീലക്‌സ് ബസാണ് സര്‍വീസ് നടത്തുന്നത്.

ഓണ്‍ലൈനായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. കണ്ണൂര്‍, ഇരിട്ടി, വിരാജ്പേട്ട, മൈസൂര്‍ വഴിയുള്ള സര്‍വീസിന് 609 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. സേവ സിന്ധു, ജാഗ്രത എന്നീ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലാണ് യാത്രക്കാര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. കര്‍ണാടകത്തില്‍ നിന്നും സാധാരണ പാസുമായി എത്തുന്നവര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും, ഷോര്‍ട്ട് വിസിറ്റ് പാസുമായി എത്തുന്നവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തേക്കാണ് ഷോര്‍ട്ട് വിസിറ്റ് പാസ് അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE