കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; ചർച്ച ഇന്ന്

By Staff Reporter, Malabar News
antony raju
ഗതാഗത മന്ത്രി ആന്റണി രാജു
Ajwa Travels

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചർച്ചയ്‌ക്ക്‌ ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്‌ഥരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ശമ്പള പരിഷ്‌കരണം. 2010ലാണ് ഇതിനുമുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌കരണം നടന്നത്. പിന്നീട് 2015ല്‍ സേവന വേതന പരിഷ്‌കരണത്തിനുള്ള ശ്രമമുണ്ടായെങ്കിലും നീട്ടിവയ്‌ക്കുകയായിരുന്നു. കഴിഞ്ഞ വർഷം മറ്റ് സർക്കാർ ഉദ്യോഗസ്‌ഥരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കിയതിന് പിന്നാലെ കെഎസ്ആർടിസി ജീവനക്കാരും സമാന ആവശ്യം ഉന്നയിച്ചിരുന്നു.

Read Also: ഇന്ധന വില വർധന; സംസ്‌ഥാനത്ത് ഇന്ന് ചക്രസ്‌തംഭന സമരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE