മെയ് മാസത്തെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി കെഎസ്ആർടിസി

By Trainee Reporter, Malabar News
KSRTC
Representational Image
Ajwa Travels

തിരുവനന്തപുരം: മെയ് മാസത്തെ ശമ്പളം നൽകാൻ അധിക സഹായം തേടി കെഎസ്ആർടിസി മാനേജ്‌മെന്റ്. 65 കോടി ധനസഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി. അതിനിടെ, ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്നലെയോടെ പൂർത്തിയായിരുന്നു.

രണ്ട് തവണ സർക്കാർ സഹായം നൽകിയാണ് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയത്. ആദ്യ തവണ 30 കോടിയും രണ്ടാം തവണ 20 കോടി രൂപയുമാണ് സർക്കാർ ധനസഹായം നൽകിയത്. ഈ മാസത്തെ ശമ്പളം നൽകാനാണ് കെഎസ്ആർടിസി വീണ്ടും സർക്കാരിനെ സമീപിച്ചിരിക്കുന്നത്.

എന്നാൽ ആദ്യഘട്ടത്തിൽ 30 കോടി രൂപ മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന നിലപാടിലാണ് സർക്കാർ. അതിനിടെ, മെയ് മാസത്തെ ശമ്പളം അഞ്ചാം തീയതിക്കുള്ളിൽ നൽകിയില്ലെങ്കിൽ ആറാം തീയതി മുതൽ സമരം നടത്തുമെന്ന് സിഐടിയു തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Read: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE