ഭീമമായ നഷ്‌ടത്തിലോടുന്ന കെഎസ്‌ആർടിസി സർവീസുകൾ നിർത്തും; ഗതാഗത മന്ത്രി

By News Desk, Malabar News
ksrtc-kerala
Ajwa Travels

തിരുവനന്തപുരം: കെഎസ്‌ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ തരംതിരിക്കാൻ നടപടികൾ ആരംഭിച്ചു. ഭീമമായ നഷ്‌ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കാൻ നിർബന്ധിതമായിരിക്കുകയാണ് എന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. സർവീസുകൾ നടത്താത്ത രണ്ടായിരത്തിനടുത്ത് ബസുകൾ കെഎസ്‌ആർടിസി ഡിപ്പോകളിൽ നിന്ന് പിൻവലിക്കും. ബസുകൾ പിൻവലിക്കുന്നത് മൂലം ഒരു സർവീസും മുടങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

കെഎസ്‌ആർടിസി സർവീസുകളെ വരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ എ, ബി, സി കാറ്റഗറികളിലായി തരംതിരിക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ഏറ്റവും നഷ്‌ടത്തിലോടുന്ന സർവീസുകൾ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.

6,185 ബസുകളാണ് കെഎസ്‌ആർടിസിക്കുള്ളത്. ഇതിൽ 3,800 ബസുകളാണ് സർവീസിന് ആവശ്യം. സ്‌പെയർ ബസുകൾ അടക്കം 4,250 ബസുകൾ മാത്രം നിലനിർത്തും. ബാക്കി 1,935 ബസുകൾ ഡിപ്പോകളിൽ നിന്ന് പിൻവലിക്കും. അതേസമയം, ബസുകൾ പിൻവലിക്കുന്നത് സർവീസുകൾ നിർത്തലാക്കുന്നതിന് മുന്നോടിയായിട്ടാണ് എന്നാണ് യൂണിയനുകളുടെ ആക്ഷേപം.

Also Read: കോവിഡ്; സംസ്‌ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE