പണിമുടക്കിൽ വലഞ്ഞ് പൊതുജനം; മിക്കയിടങ്ങളിലും വിരലിലെണ്ണാവുന്ന സർവീസുകൾ

By Team Member, Malabar News
KSRTC-salaray
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ നടത്തുന്ന പണിമുടക്ക് ഇന്നും തുടരുന്നു. ഒരു വിഭാഗം ജീവനക്കാർ ഇന്ന് ജോലിക്ക് ഹാജരായെങ്കിലും സംസ്‌ഥാനത്ത് ഇതുവരെ കെഎസ്ആർടിസി സർവീസുകൾ സാധാരണ നിലയിൽ എത്തിയിട്ടില്ല. വിവിധ ഡിപ്പോകളിൽ നിന്നും ചുരുക്കം ചില സർവീസുകൾ മാത്രമാണ് ഇതുവരെ സർവീസ് നടത്തിയത്.

വെള്ളിയാഴ്‌ചയാണ് സംസ്‌ഥാനത്ത് കെഎസ്ആർടിസി യൂണിയനുകൾ പണിമുടക്ക് ആരംഭിച്ചത്. കോൺഗ്രസ് അനുകൂല സംഘടനകൾ ശനിയാഴ്‌ച രാത്രി വരെയാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പണിമുടക്കിനെ തുടർന്ന് പൊതുജനങ്ങൾ യാത്രാ സൗകര്യമില്ലാതെ വലയുകയാണ്. മിക്ക ഡിപ്പോകളിലും നാമമാത്രമായ സർവീസുകൾ മാത്രമാണ് ഉള്ളത്.

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ നിന്നും യഥാക്രമം 2, 3 സർവീസുകൾ മാത്രമാണ് ഇതുവരെ നടത്തിയത്. എന്നാൽ ജീവനക്കാർ എത്താഞ്ഞതോടെ എറണാകുളത്ത് നിന്നും ഇതുവരെ ഒരു സർവീസ് പോലും നടത്തിയിട്ടില്ല. മലപ്പുറത്ത് 114 സർവീസുകളിൽ 7 ബസുകൾ മാത്രമാണ് ഇന്ന് സർവീസ് നടത്തിയത്. മറ്റ് ഡിപ്പോകളിലും ഇത്തരത്തിൽ വിരലിലെണ്ണാവുന്ന സർവീസുകൾ മാത്രമാണ് നടത്തുന്നത്. പണിമുടക്കാത്ത ജീവനക്കാരെ വച്ചാണ് നിലവിൽ കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്താൻ ശ്രമിക്കുന്നത്.

Read also: മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE