കെഎസ്‍യു സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണം; കെഎം അഭിജിത്ത്

By Syndicated , Malabar News
abhijith
Ajwa Travels

കോഴിക്കോട്: കോൺഗ്രസ് പാർട്ടിയെ ശക്‌തിപ്പെടുത്താൻ കെഎസ്‍യു പുനസംഘടന അനിവാര്യമെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെഎം അഭിജിത്ത്. അതിനായി സംസ്‌ഥാന, ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്നും അഭിജിത്ത് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി എന്‍എസ്‍യു നേതൃത്വത്തിന് അഭിജിത്ത് കത്തയച്ചു.

സാധാരണ 2 വര്‍ഷം കൂടുമ്പോഴാണ് തിരഞ്ഞെടുപ്പിലൂടെ കമ്മിറ്റി രൂപീകരിക്കുന്നത്. എന്നാല്‍ 2017ൽ നിലവിൽ വന്ന കമ്മിറ്റിയാണ് ഇപ്പോഴും തുടരുന്നത്. അതിനാൽ കാലാവധി കഴിഞ്ഞ സംസ്‌ഥാന, ജില്ലാ കമ്മിറ്റികൾ പിരിച്ചു വിടണമെന്നാണ് അഭിജിത്ത് പറയുന്നത്. ഇപ്പോഴത്തെ പരാജയത്തിൽ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാൻ ആദ്യം പോഷക സംഘടനകളെ ശക്‌തിപ്പെടുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് സമയത്ത് മാത്രം തട്ടിക്കൂട്ടുന്ന ഒന്നായി ‘യുഡിഎഫ് സംവിധാനം’ പലയിടത്തും മാറിയെന്നും കോണ്‍ഗ്രസ് ആള്‍ക്കൂട്ടമായതാണ് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്നും വിമർശിച്ച് നേരത്തെയും അഭിജിത്ത് രംഗത്ത് വന്നിരുന്നു.

Read also: വ്യാജ പ്രചാരണങ്ങൾ; ബാബ രാംദേവിന് നോട്ടീസയച്ച് ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE