ബത്തേരി: രോഗിക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു ബത്തേരി താലൂക്ക് ആശുപത്രിയിൽ ഉപരോധം. തോട്ടുമൂല സ്വദേശി എൽദോ (25) എന്നയാൾക്ക് ചികിൽസ നിഷേധിച്ചെന്ന് ആരോപിച്ചു കോൺഗ്രസ്- കെഎസ്യു പ്രവർത്തകാരാണ് പ്രതിഷേധിച്ചത്.
ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കാൽ ഡ്രസ് ചെയ്യാനാണ് എൽദോ ആശുപത്രിയിൽ എത്തിയത്. എന്നാൽ സ്റ്റാഫില്ല എന്നറിയിച്ചു എൽദോയെ തിരിച്ചയച്ചു. തുടർന്നാണ് പ്രതിഷേധക്കാർ ആശുപത്രിയിലെത്തി സമരം നടത്തിയത്.
അതേസമയം അത്യാഹിതമായി വരുന്ന മുറിവുകളും മറ്റും മാത്രമാണ് ഉച്ചക്ക് ശേഷം ഇവിടെ നോക്കുന്നതെന്നും മുറിവുകൾ ഡ്രസ് ചെയ്യാൻ എത്തുന്നവരെ രാവിലെ ഒ.പിയിലാണ് നോക്കുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
പിന്നീട്, ഡ്രസ് ചെയ്തു നൽകാമെന്നും സ്റ്റാഫിനെതിരെ അന്വേഷണം നടത്താമെന്നും അധികൃതർ ഉറപ്പു നൽകിയതോടെയാണ് പ്രവർത്തകർ ഉപരോധം അവസാനിപ്പിച്ചത്.
Malabar News: റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ