റോഡ് വികസനത്തിൽ കുതിച്ചു ചാട്ടം; മലയോര ഹൈവേ ഉൽഘാടനം നാളെ

By Staff Reporter, Malabar News
highway payyanur
Ajwa Travels

പയ്യന്നൂർ: മലയോരത്തിന്റെ വികസന സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് റോഡ് വികസനം. പയ്യന്നൂർ മണ്ഡലത്തിലെ ചെറുപുഴയിൽ ആരംഭിച്ച് പേരാവൂർ മണ്ഡലത്തിലെ വള്ളിത്തോട് വരെ 65 കിലോ മീറ്റർ ദൂരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ മലയോര ഹൈവേയുടെ ഉൽഘാടനം നാളെ നടക്കും. ചെറുപുഴയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായാണ് ഉൽഘാടനം നിർവഹിക്കുക.

കിഫ്ബിയിൽ നിന്ന് 237 കോടി രൂപ ചിലവഴിച്ചാണ് ഹൈവേയുടെ നിർമാണം പൂർത്തിയാക്കിയത്. നാഷണൽ ഹൈവേയുടെ അതേ നിലവാരത്തിലാണ് മലയോര ഹൈവേയുടെയും നിർമാണം.

12 മീറ്റർ വീതിയിലാണ് റോഡ് നിർമ്മിച്ചത്. 7 മീറ്റർ വീതിയിൽ റോഡ് ബിഎം-ബിസി നിലവാരത്തിൽ ടാർ ചെയ്‌തു. 110 കലുങ്കുകൾ, 40 കിലോ മീറ്റർ നീളത്തിൽ ഓവുചാൽ, 20 കിലോ മീറ്റർ നീളത്തിൽ ഷോൾഡർ കോൺക്രീറ്റ്, റോഡ് സുരക്ഷാ ബോർഡുകൽ, ഹാൻഡ് റെയിലുകൽ തുടങ്ങിയവ സ്‌ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ ഉൽഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കും. മലയോര മേഖലയുടെ മുഖച്ഛായ തന്നെ മാറുന്ന നിലയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം പൂർത്തിയായിട്ടുള്ളത്. മലയോരത്തെ ജനതയുടെ ഏറെ നാളത്തെ സ്വപ്‌നമാണ് നാളെ യാഥാർഥ്യമാകുന്നത്.

Malabar News: ഐഎഫ്എഫ്‌കെ; സംഘാടക സമിതി ഓഫീസ് തുറന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE