വനിതകൾക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി

By News Desk, Malabar News
Ajwa Travels

മലപ്പുറം: വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്‌ളോക്ക് പഞ്ചായത്തിലുമാണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിൽ മാത്രം വിവിധതലങ്ങളിൽ സൃഷ്‌ടിക്കപ്പെടുക അഞ്ഞൂറിലധികം തൊഴിലവസരങ്ങളാണ്.

കുടുംബശ്രീ വനിതകളുടെ നേതൃത്വത്തിൽ നിർമിക്കുന്ന വിഷരഹിതമായ, ഗുണമേൻമയുള്ള പ്രാദേശിക ഉൽപന്നങ്ങൾക്ക് തദ്ദേശീയമായി വിപണി കണ്ടെത്തുന്ന പദ്ധതിയാണ് ഹോം ഷോപ്. ന്നാംഘട്ടത്തിൽ ഓരോ സിഡിഎസിനു കീഴിലും ഓരോ സിഎൽസിമാരെയും വാർഡുതല ഫെസിലിറ്റേറ്റർമാരെയും നിയമിക്കും. അപേക്ഷകരിൽനിന്ന് പ്രത്യേക അഭിമുഖം നടത്തിയാണ് ഫെസിലിറ്റേറ്റർമാരെയും സിഎൽസിമാരെയും കണ്ടെത്തുക. തിരഞ്ഞെടുക്കുന്നവർക്ക് ഒരാഴ്‌ച പരിശീലനം നൽകിയ ശേഷമാകും നിയമനം.

Also Read: ഭക്ഷണം പാഴ്‌സൽ നൽകുന്നതിനെ ചൊല്ലി തർക്കം; അതിഥി തൊഴിലാളിയ്‌ക്ക് ക്രൂരമർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE