സ്‌ത്രീധനത്തിനെതിരെ സത്യവാങ്‌മൂലം നൽകി കുഫോസ് വിദ്യാർഥികൾ; അഭിനന്ദിച്ച് ഗവർണർ

By News Desk, Malabar News
Representational Image
Ajwa Travels

കൊച്ചി: സ്‌ത്രീധനത്തിനെതിരെ നിലപാടെടുത്ത കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്‌റ്റഡീസ്‌) വിദ്യാർഥികളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹം കഴിക്കുമ്പോൾ സ്‌ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യില്ലെന്ന സത്യവാങ് മൂലം വിദ്യാർഥികളിൽ നിന്ന് എഴുതി വാങ്ങിയ ശേഷമാണ് ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയാണെന്ന് ഗവർണർ പറഞ്ഞു. സത്യവാങ്‌മൂലം സർവകലാശാല വൈസ് ചാൻസലറാണ് ചടങ്ങിൽ വെച്ച് ഔദ്യോഗികമായി ഗവർണർക്ക് കൈമാറിയത്.

കൊല്ലം ജില്ലയിലെ വിസ്‌മയ കേസിന്റെ പശ്‌ചാത്തലത്തിൽ ഇത്തരമൊരു സത്യവാങ്‌മൂലം നൽകുന്നവർക്കേ സർവകലാശാല ബിരുദം സമ്മാനിക്കൂ എന്ന് ചാൻസലർ കൂടിയായ ഗവർണർ പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മറ്റ് കാമ്പസുകളും ഇത് മാതൃകയാക്കണമെന്നും വിദ്യാർഥികൾ പറയുന്നു.

Also Read: സംസ്‌ഥാനത്ത് ഡോക്‌ടർമാർക്ക് എതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE