സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്; തിരഞ്ഞെടുപ്പ് ചുമതല നല്‍കി മുസ്‌ലിം ലീഗ്

By News Desk, Malabar News
P.K Kunhalikutti
Ajwa Travels

മലപ്പുറം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മുസ്‌ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി.കെ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ ചുമതല കുഞ്ഞാലിക്കുട്ടിക്കായിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു. മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷമാണ് അറിയിപ്പുണ്ടായത്. ഇ.ടി മുഹമ്മദ് ബഷീറിനെയാണ് ദേശീയ തലത്തിലുള്ള തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് കേരളാ രാഷ്ട്രീയത്തിന് അനിവാര്യമാണെന്ന് ഇ.ടി ബഷീര്‍ പറഞ്ഞു. അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് ഘട്ടം വരുമ്പോള്‍ തീരുമാനമെടുക്കുമെന്നും ബഷീര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതല കുഞ്ഞാലിക്കുട്ടിക്ക് നല്‍കിയതില്‍ പാര്‍ട്ടിക്ക് വിജയമാണ് ഉണ്ടായതെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു.

യുഡിഎഫിന് പുറത്ത് മറ്റ് പാര്‍ട്ടികളുമായി രാഷ്ട്രീയ സഖ്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് തീരുമാനം. ഇനി യുഡിഎഫിന്റെ സമയമാണെന്നും ഏത് വെല്ലുവിളികളെയും നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ ഭരണം കേരളത്തിന് മോശം സ്ഥിതിയാണ് സൃഷ്ടിക്കുന്നതെന്നും ഗുണകരമായ ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE