‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി

By News Desk, Malabar News
malabarnews-pk-kunhalikutty
PK Kunhalikkutty
Ajwa Travels

മലപ്പുറം: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

ബിജെപിക്ക് ക്ഷണിക്കാൻ നല്ലത് ഇപ്പോൾ സംസ്‌ഥാനം ഭരിക്കുന്ന പാർട്ടിയെ ആണ്. ഇടതുപക്ഷം സംസാരിക്കുന്നത് ബിജെപിയുടെ ഭാഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗിനെ  എൻഡിഎയിലേക്ക് ക്ഷണിച്ചുള്ള ശോഭ സുരേന്ദ്രന്‍റെ പ്രസ്‌താവന ചർച്ച ആയതോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ശോഭ സുരേന്ദ്രൻ തന്റെ പ്രസ്‌താവന ഇന്ന് വീണ്ടും ആവർത്തിച്ചിരുന്നു. ഇതിനെ ആദ്യം തള്ളിയ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, മുസ്‌ലിം ലീഗ് നയം മാറ്റി വന്നാൽ എൻഡിഎയിലേക്ക് സ്വീകരിക്കാൻ തയാറാണെന്ന് ഇന്ന് പ്രതികരിച്ചിരുന്നു. എൻഡിഎയിലേക്ക് ആർക്കും വാരമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചിരുന്നു.

National News: ഡിജിറ്റൽ മാദ്ധ്യമ നിയന്ത്രണം; പുതിയ വ്യവസ്‌ഥകൾ ഇല്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE