‘കുറുപ്പ്’ ട്രെയ്‌ലർ തെളിയും ബുര്‍ജ് ഖലീഫയിൽ

By News Bureau, Malabar News
kurupp trailer-Burj Khalifa
Ajwa Travels

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആസ്‌പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുറുപ്പ്’. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം ഈ മാസം 12ന് പ്രേക്ഷകർക്കരികിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ മറ്റൊരു വിശേഷമാണ് ശ്രദ്ധ നേടുന്നത്.

ദുബായ് നഗരത്തിന്റെ മുഖമുദ്രയായ ബുര്‍ജ് ഖലീഫയില്‍ ‘കുറുപ്പി’ന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കും. ബുര്‍ജ് ഖലീഫയില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കുകയാണ് ‘കുറുപ്പ്’. നിര്‍മാതാവ് കൂടിയായ ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 10ന് രാത്രി 8നും 8.30നും ഇടയിലാണ് ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കുക.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

ഈ അവസരം ഒരുക്കിയതിന് ഫാര്‍സ് ഫിലിംകോ എല്‍എല്‍സിയുടെ അഹമ്മദ് ഗോല്‍ചിനും വേഫെറര്‍ ഫിലിംസ് & എംസ്‌റ്റാര്‍ എന്റര്‍ടെയ്ന്‍മെൻസ് ഓവര്‍സീസ് ടീമിന്റെ തലവനായ ഷംനാദ് സിയാദിനും ദുല്‍ഖര്‍ നന്ദി അറിയിച്ചു.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് ‘കുറുപ്പ്’. 35 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചിലവ്. കേരളത്തില്‍ മാത്രം ചിത്രം നാനൂറിലേറെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

‘മൂത്തോന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്‌മി, ശിവജിത് പദ്‌മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെഎസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ‘കമ്മാരസംഭവ’ത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ബംഗ്ളാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ്.

അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Most Read: മുടികൊഴിച്ചിൽ മാറ്റാം ഇനി ഈസിയായി; വീട്ടിൽ പരീക്ഷിക്കാവുന്ന ചില ടിപ്‌സുകളിതാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE