വയനാട്: കുറുവാദ്വീപ് ഇക്കോടൂറിസം കേന്ദ്രം നാളെ മുതൽ സന്ദർശകർക്കായി തുറന്നു നൽകും. കഴിഞ്ഞ 2 വർഷമായി കോടതി വിധിയെ തുടർന്ന് പൂട്ടിക്കിടന്നതിന് ശേഷമാണ് ഇപ്പോൾ കേന്ദ്രത്തിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും ആളുകൾക്ക് പ്രവേശനം അനുവദിക്കുക.
72 മണിക്കൂറിനുള്ളിലെടുത്ത ആർടിപിസിആർ നെഗറ്റീവ് ഫലമുള്ളവർക്കും, കോവിഡ് വാക്‌സിന്റെ ഒരു ഡോസെങ്കിലും എടുത്തവർക്കും, ഒരുമാസം മുമ്പ് കോവിഡ് പോസിറ്റിവായ സർട്ടിഫിക്കറ്റ് ഉള്ളവർക്കും പ്രവേശനം നൽകുമെന്ന് അധികൃതർ വ്യക്‌തമാക്കി. പാക്കം-കുറുവാ ഭാഗത്തെ വനംവകുപ്പിന്റെ കവാടത്തിലൂടെയും, മാനന്തവാടി പാൽവെളിച്ചം ഭാഗത്തെ ഡിടിപിസി കവാടത്തിലൂടെയുമാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്.
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും സന്ദർശന സമയം. കൂടാതെ കോവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ 100 പേർക്ക് മാത്രമായിരിക്കും ഒരുസമയം അകത്തേക്ക് പ്രവേശനം അനുവദിക്കുക. സഞ്ചാരികൾക്ക് രോഗ ലക്ഷണമോ അസ്വസ്‌ഥതകളോ അനുഭവപ്പെട്ടാൽ ഡോക്‌ടറുടെ സേവനം ലഭ്യമാക്കുമെന്നും വനംവകുപ്പ് അധികൃതർ വ്യക്‌തമാക്കി.
Read also: നിസാരനല്ല ബ്രോക്കൊളി; ആരോഗ്യ ഗുണങ്ങൾ ഏറെ