അച്ചടക്ക സമിതി നോട്ടീസിൽ വിശദീകരണം നൽകി കെവി തോമസ്

By Trainee Reporter, Malabar News
kv thomas
കെവി തോമസ്
Ajwa Travels

തിരുവനന്തപുരം: അച്ചടക്ക ലംഘനം നടത്തി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് എഐസിസി നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ കെവി തോമസ് വിശദീകരണം നൽകി. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിനാണ് കെവി തോമസിന് നോട്ടീസ് നൽകിയത്.

കാരണം കാണിക്കൽ നോട്ടീസുമായി ബന്ധപ്പെട്ട് അച്ചടക്ക സമിതിക്ക് മറുപടി നൽകിയെന്ന് കെവി തോമസ് തന്നെ വ്യക്‌തമാക്കി. അച്ചടക്ക സമിതി നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഇ മെയിൽ മുഖാന്തിരവും പോസ്‌റ്റലായും മറുപടി നൽകിയിട്ടുണ്ടെന്നും കെവി തോമസ് പറഞ്ഞു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ സുധാകരന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കമാന്‍ഡ് കെവി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിനാണ് നടപടി. കെവി തോമസ് ഒരാഴ്‌ചക്കകം മറുപടി നല്‍കണമെന്ന് എഐസിസി അച്ചടക്ക സമിതി ആവശ്യപ്പെടുകയായിരുന്നു. കെവി തോമസിന്റെ മറുപടി ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് താരിഖ് അന്‍വറും പ്രതികരിച്ചിരുന്നു.

Most Read: വിട്ടുവീഴ്‌ചയില്ല, അക്രമികൾക്കെതിരെ ശക്‌തമായ നടപടി; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE