തൊഴിലാളി സമരം; കൊച്ചി ബിപിസിഎല്ലിൽ പാചകവാതക വിതരണം തടസപ്പെട്ടു

By Staff Reporter, Malabar News
kochi-bpcl
Representational Image
Ajwa Travels

കൊച്ചി: ബിപിസിഎല്ലിൽ പാചക വാതക വിതരണം തടസപ്പെട്ടു. ബിപിസിഎൽ തൊഴിലാളികളുടെ സമരത്തെ തുടർന്നാണ് പാചക വാതക വിതരണം തടസപ്പെട്ടത്. ലോഡിംഗിന് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാൽ ഇത് നടപ്പാക്കാത്തതോടെ സമരത്തിലേക്ക് തിരിയുകയായിരുന്നു.

സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ലോറികൾ ഇവിടെ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികളുടെ കുറവ് മൂലം സിലിണ്ടർ കയറ്റുന്നത് വൈകുന്നതായി സമരക്കാർ പറയുന്നു. അധികൃതർക്ക് മുന്നിൽ പല പ്രാവശ്യം പ്രശ്‌നം അവതരിപ്പിച്ചെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും സമരക്കാർ ചൂണ്ടിക്കാണിക്കുന്നു.

Read Also: സംസ്‌ഥാനത്ത് ബാക് ടു ബേസിക്‌സ് ക്യാംപയിൻ ശക്‌തിപ്പെടുത്തി ആരോഗ്യവകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE