ലക്ഷങ്ങൾ വിലയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

By Staff Reporter, Malabar News
Prohibited tobacco seized
നിരോധിത പുകയില ഉൽപന്നങ്ങളുമായി പിടിയിലായ ജാഫർ അന്വേഷണ സംഘത്തോടൊപ്പം
Ajwa Travels

പാലക്കാട്: നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. പട്ടാമ്പി നെല്ലായ സ്വദേശി ജാഫറിനെ (40) യാണ് 100 കിലോ പുകയില ഉൽപന്നങ്ങളുമായി പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇതിന് രണ്ട് ലക്ഷം രൂപ വിലവരും. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

ചെർപ്പുളശ്ശേരി, പട്ടാമ്പി ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വൻ തോതിൽ വിൽപന നടത്തുന്നതായി പാലക്കാട്‌ അസിസ്‌റ്റന്റ് എക്‌സൈസ് കമ്മിഷണർ രമേശിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പാലക്കാട് എഇസി സ്‌ക്വാഡ് ഇൻസ്‌പെക്‌ടർ കെഎസ് പ്രശോഭും സംഘവും, ചെർപ്പുളശ്ശേരി റേഞ്ച് ഇൻസ്‌പെക്‌ടർ വികെ ശങ്കർ പ്രസാദും സംഘവും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് ജാഫറിനെ പിടികൂടിയത്.

പുകയില ഉൽപന്നങ്ങൾ ചെർപ്പുളശ്ശേരി, വല്ലപ്പുഴ, റഹ്‌മത്തങ്ങാടി എന്നീ ഭാഗങ്ങളില്‍ വിൽപ്പനക്കായി എത്തിച്ചതായിരുന്നു എന്ന് പോലീസ് അറിയിച്ചു.

Malabar News: വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE