വളർത്തുനായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച സംഭവം; ഉടമ അറസ്‌റ്റിൽ

By Desk Reporter, Malabar News
Ajwa Travels

മലപ്പുറം: എടക്കരയിൽ വളർത്തു നായയെ ഇരുചക്ര വാഹനത്തിന്റെ പുറകിൽ കെട്ടിവലിച്ച ഉടമ അറസ്‌റ്റിൽ. എടക്കര കരുനെച്ചി സ്വദേശി സേവ്യറിനെയാണ് എടക്കര പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌.

മലപ്പുറം എടക്കര വെസ്‌റ്റ് പെരുംകുളത്താണ് സംഭവം നടന്നത്. പെരുങ്കുളം മുതൽ മുസ്ള്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരത്തിലാണ് തിരുനെച്ചി സ്വദേശി സേവ്യര്‍ വളര്‍ത്തുനായയെ ഇരുചക്ര വാഹനത്തിൽ കെട്ടി വലിച്ചത്. ക്രൂരത നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ചിലര്‍ പിന്തുടർന്ന് വിലക്കിയെങ്കിലും ഇയാള്‍ അവഗണിച്ചു വാഹനം മുന്നോട്ടു കൊണ്ടുപോയി.

കൂടുതൽ നാട്ടുകാർ സംഘടിച്ചതോടെ ഇയാൾ സ്‌കൂട്ടറിൽ നിന്ന് നായയുടെ കെട്ടഴിച്ച് മാറ്റി. നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണ് എന്നാണ് ഇയാൾ പറഞ്ഞത്. നായക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവം ശ്രദ്ധയിൽ പെട്ട സന്നദ്ധ പ്രവർത്തകരാണ് പോലീസിൽ പരാതി നല്‍കിയത്. നായയെ പിന്നീട് സന്നദ്ധ സംഘടന ഏറ്റെടുത്തു. ഏതാനും മാസം മുമ്പാണ് സേവ്യർ നായയെ വളർത്താൻ ആരംഭിച്ചത്.

Also Read:  കോഴിക്കോട് ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE