കോഴിക്കോട് ജില്ലയില്‍ ഇന്ന് കര്‍ശന നിയന്ത്രണം

By Staff Reporter, Malabar News
covid restrictionss
Representational Image
Ajwa Travels

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഇന്ന് കർശന നിയന്ത്രണം. അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുതെന്നും അവശ്യ സേവനങ്ങളുടെ കടകള്‍ രാത്രി ഏഴ് വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നും ജില്ലാ കളക്‌ടർ ഉത്തരവിട്ടിട്ടുണ്ട്.

അവശ്യ സേവനങ്ങളുടെ കടകള്‍ ഒഴികെയുള്ള എല്ലാവിധ സ്‌ഥാപനങ്ങളും ബീച്ചുകള്‍, പാര്‍ക്കുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉൾപ്പടെയുള്ളവയും ഞായറാഴ്‌ച തുറക്കരുതെന്ന് ഉത്തരവില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ ഞായറാഴ്‌ചകളിലും ജില്ലയിൽ നിയന്ത്രണം തുടരും.

നിയന്ത്രണങ്ങൾ ലംഘിച്ചാൽ നിയമ നടപടികൾക്ക് വിധേയമാക്കേണ്ടി വരുമെന്ന് ജില്ലാ കളക്‌ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥാപനങ്ങൾക്കും സാധാരണ നിലയിൽ പ്രവർത്തിക്കാവുന്നതാണ്.

Malabar News: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; മൂന്നംഗ സംഘം അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE