ഭൂമി കൈയ്യേറ്റം; വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു

By Syndicated , Malabar News
cemetry land in kozhikkode
Ajwa Travels

കൊടുവള്ളി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് കിഴക്കോത്ത് പഞ്ചായത്തിലെ വെള്ളാറമ്പാറമല ശ്‌മശാനഭൂമി റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ചു. ശ്‌മശാന ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതില്‍ കേസ് തുടരുകയാണ്.

എന്നാല്‍ ഈ സാഹചര്യത്തിലും തര്‍ക്ക ഭൂമിക്കുമേല്‍ കിഴക്കോത്ത് വില്ലേജില്‍ കരം സ്വീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് വെള്ളാറമ്പാറമല കള്ളാടി സമുദായ ശ്‌മശാന സംരക്ഷണ സമിതി കളക്‌ടര്‍ക്ക് പരാതി നല്‍കി. ഈ പരാതിയുടെ അടിസ്‌ഥാനത്തിലാണ് താമരശ്ശേരി താലൂക്ക് തഹസില്‍ദാരും കിഴക്കോത്ത് വില്ലേജ് ഓഫീസറും തെളിവെടുപ്പിനായി സ്‌ഥലം സന്ദര്‍ശിച്ചത്.

വര്‍ഷങ്ങളായി കള്ളാടി സമുദായക്കാരുടെ മൃതദേഹം സംസ്‌കരിച്ചു വരുന്ന ഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യ വ്യക്‌തി കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കള്ളാടി ശ്‌മശാന സംരക്ഷണ സമിതിയുടെ പരാതി. നികുതി സ്വീകരിച്ചത് പിന്‍വലിക്കുന്നത് വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമിതി പ്രസിഡണ്ട് എം അജയന്‍ പറഞ്ഞു.

Read also: കൊയിലാണ്ടിക്കായി ബജറ്റിൽ വകയിരുത്തിയത് 10.10 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE