കൊയിലാണ്ടിക്കായി ബജറ്റിൽ വകയിരുത്തിയത് 10.10 കോടി രൂപ

By Desk Reporter, Malabar News
Koyilandy
Representational Image
Ajwa Travels

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികൾക്കായി ബജറ്റിൽ 10.10 കോടി രൂപ അനുവദിച്ചതായി എംഎൽഎ കെ ദാസൻ പറഞ്ഞു. കൊല്ലം ചിറയുടെ രണ്ടാംഘട്ട സൗന്ദര്യ വൽക്കരണത്തിനു 4 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

വിശ്രമത്തിനും പ്രഭാത–സായാഹ്‌ന സവാരിക്കും വ്യായാമത്തിനും സൗകര്യം ഒരുക്കും. പദ്ധതിയുടെ രൂപരേഖ നേരത്തെ തയ്യാറാക്കിയിരുന്നു. ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുക.

കൊയിലാണ്ടി സബ് ട്രഷറിക്ക് പുതിയ കെട്ടിടം – 2 കോടി, മേലടി സിഎച്ച്സിക്ക് കെട്ടിടം നിർമിക്കാൻ – 3 കോടി, ക്വിറ്റ് ഇന്ത്യ സ്‌മാരകമായ ചേമഞ്ചേരി സബ് റജിസ്ട്രാർ ഓഫീസിനു കെട്ടിടം നിർമിക്കാൻ – 1.10 കോടി എന്നിങ്ങനെയാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ മറ്റ് പ്രധാന പദ്ധതികൾ.

കൂടാതെ തിരുവങ്ങൂർ–കാപ്പാട് റെയിൽവേ മേൽപാലത്തിന് 25 കോടി, കൊയിലാണ്ടി മിനി സിവിൽ സ്‌റ്റേഷൻ കെട്ടിട സമുച്ചയത്തിന് 5 കോടി, പയ്യോളി സബ് ട്രഷറിക്കുള്ള കെട്ടിട നിർമാണത്തിന് 2 കോടി, നന്തി റെയിൽവേ അടിപ്പാതക്ക് 5 കോടി, തിക്കോടി പഞ്ചായത്ത് കുടിവെള്ള പദ്ധതിക്ക് 10 കോടിയും അനുവദിച്ചു.

പയ്യോളി വിഎച്ച്എസ്എസ് കെട്ടിടത്തിന് 5 കോടി, പയ്യോളി നഗരസഭ കുടിവെള്ള പദ്ധതിയുടെ രണ്ടാംഘട്ടത്തിന് 15 കോടി, കൊയിലാണ്ടി താലൂക്ക് ആശുപത്രി രണ്ടാംഘട്ട വികസനത്തിന് 35 കോടി, കൊയിലാണ്ടി ജിവിഎച്ച്എസ്എസ് കെട്ടിടത്തിന് 3 കോടി, കൊയിലാണ്ടി ജിജിഎച്ച്എസ്എസ് കെട്ടിടത്തിന് 5 കോടിയും ബജറ്റിൽ വകയിരുത്തി.

കൊയിലാണ്ടി ഫയർ സ്‌റ്റേഷൻ കെട്ടിടത്തിന് 6 കോടി, ചേലിയ–കാഞ്ഞിലശ്ശേരി റോഡ് നവീകരണത്തിന് 4.50 കോടി, കാട്ടിലപ്പീടിക–കണ്ണങ്കടവ് കപ്പക്കടവ് റോഡ് നവീകരണത്തിനായി 4 കോടി, പയ്യോളി നഗരസഭയിൽ വാതക ശ്‌മശാനത്തിന് 1.5 കോടി, കൊയിലാണ്ടി നഗരസഭയിൽ വാതക ശ്‌മശാനത്തിനായി 1.5 കോടി, ചെങ്ങോട്ടുകാവ് ആന്തട്ടക്കുളം നവീകരണത്തിന് 1.5 കോടിയും അനുവദിച്ചു.

Malabar News:  വെളിയങ്കോട്ടും മാറഞ്ചേരിയും ആധുനിക സ്‌റ്റേഡിയങ്ങൾ വരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE