ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

By Team Member, Malabar News
pan aadhar
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021 ജൂൺ 30 വരെയാണ് ഇപ്പോൾ കാലാവധി നീട്ടിയത്. രാജ്യത്തെ കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ഇപ്പോൾ സമയപരിധി നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിൽ, നിലവിലത്തെ കോവിഡ് വ്യാപനം കൂടി കണക്കിലെടുത്ത് കൂടുതൽ സമയം അനുവദിച്ചതായി കേന്ദ്രം വ്യക്‌തമാക്കി. ആദ്യം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി 2017 ഓഗസ്‌റ്റ് 31 ആയിരുന്നു. പിന്നീട് ഈ തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു.

ആധാർ-പാൻ ലിങ്ക് ചെയ്യാതെ ഐടി റിട്ടേൺസ് ഫയൽ ചെയ്യാൻ സാധിക്കുമെങ്കിലും റിട്ടേൺ പ്രോസസ് ആവില്ലെന്നാണ് അറിയിപ്പ്. കൂടാതെ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ കാർഡ് അസാധുവാകുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also : അനിൽ ദേശ്‌മുഖിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി; വിധി പറയുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE