പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി

By Staff Reporter, Malabar News
pan aadhar
Representational image
Ajwa Travels

ന്യൂഡെൽഹി: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതൽ 1000 രൂപയും നൽകേണ്ടി വരും. 2023 മാര്‍ച്ച് 31നുള്ളില്‍ ഇവ തമ്മിൽ ബന്ധിപ്പിക്കുകയും വേണം. നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ആധാര്‍-പാന്‍ ബന്ധിപ്പിക്കലിന് ഫീസോടുകൂടി ഒരു വര്‍ഷം അനുവദിച്ചിരിക്കുന്നത്.

2023 മാര്‍ച്ച് 31നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാർഡ് പ്രവര്‍ത്തന രഹിതമാകും. പിന്നീട് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനോ ബാങ്ക് അക്കൗണ്ട് തുടങ്ങാനോ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താനോ സാധിക്കില്ല. സക്രിയമായ പാന്‍ നമ്പര്‍ ഇല്ലാത്ത നികുതി ദായകര്‍ക്ക് 10,000 രൂപ വരെ പിഴ ചുമത്താമെന്നും സിബിഡിടി അറിയിച്ചു.

2023 ഏപ്രില്‍ ഒന്നു മുതലായിരിക്കും ഇത്തരത്തിൽ പിഴ പ്രാബല്യത്തിലാകുക. ആദായ നികുതി പോര്‍ട്ടല്‍ വഴിയോ എസ്എംഎസ് വഴിയോ എന്‍എസ്‌ഡിഎല്‍- യുടിഐഐടിഎല്‍ ഓഫിസുകൾ മുഖേനയോ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാം നികുതി ദായകർക്ക് അവസരമുണ്ടാകും.

Read Also: റീജണൽ ഐഎഫ്എഫ്‌കെ; കൊച്ചിയിൽ ഇന്ന് തിരിതെളിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE