മാപ്പ് പറയാന്‍ ഇന്നും കൂടി സമയം

By Team Member, Malabar News
Malabarnews_prashanth
അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ
Ajwa Travels

ന്യൂഡല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിന് കോടതിയലക്ഷ്യ കേസില്‍ മാപ്പ് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്നാണ് സുപ്രീംകോടതി അവസാനദിനമായി നല്‍കിയിരിക്കുന്നത്. അദ്ദേഹം ഇന്ന് മാപ്പ് പറഞ്ഞുകൊണ്ട് സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നും കോടതി അറിയിച്ചു. കേസ് ഇന്ന് പരിഗണിക്കാനിരുന്നതാണെങ്കിലും, മാപ്പ് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നും കൂടി ഉള്ളതിനാല്‍ ഇന്നത്തെ പരിഗണന പട്ടികയില്‍ നിന്നും കേസ് ഒഴിവാക്കുകയായിരുന്നു.

പക്ഷേ മാപ്പ് പറയില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയാണ് പ്രശാന്ത് ഭൂഷണ്‍. മാപ്പ് പറയില്ലെന്നും കേസില്‍ സുപ്രീംകോടതി കോടതി നല്‍കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം അദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് അറ്റോണി ജനറല്‍ തന്നെ കോടതിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE