ആഹാരം വിളമ്പാന്‍ വൈകി; റാഞ്ചിയിൽ അമ്മയെ മകൻ അടിച്ചുകൊന്നു

By Staff Reporter, Malabar News
crime
Representational Image
Ajwa Travels

റാഞ്ചി: ആഹാരം വിളമ്പാന്‍ വൈകി എന്ന കാരണത്താൽ മകൻ അമ്മയെ അടിച്ചുകൊന്നു. 60 വയസ്സുകാരിയായ അമ്മ സുമിയെ മദ്യപനായ മകൻ പ്രധാൻ സോയ്(35) ആണ് കൊലപ്പെടുത്തിയത്. ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലെ മോഹന്‍പൂര്‍ ബ്ളോക്കിൽ വെള്ളിയാഴ്‌ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

പോലീസ് എത്തുമ്പോള്‍ പ്രധാൻ സോയ് അമ്മയുടെ മൃതദേഹം പറമ്പിൽ തന്നെ കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു എന്ന് മനോഹര്‍ പൂര്‍ അഡിഷണല്‍ എസിപി വിമലേഷ് ത്രിപാഠി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ; രാത്രി മദ്യപിച്ചു വന്ന പ്രധാൻ സോയ് അമ്മയോട് ഭക്ഷണം ചോദിച്ചു. എന്നാൽ അമ്മ ഭക്ഷണം എടുത്തുനൽകാൻ വൈകിയതോടെ പ്രകോപിതനായ മകൻ ഒരു വടി എടുത്ത് അമ്മയെ അടിച്ചു കൊലപ്പെടുത്തുക ആയിരുന്നു.

പ്രധാൻ സോയ് മദ്യത്തിന് അടിമയാണ് എന്നും കൊലപാതകത്തിൽ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Read Also: മ്യാൻമറിൽ സൈനിക അട്ടിമറി; ഓങ് സാൻ സൂചിയും പ്രസിഡണ്ടും തടവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE