പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ സമാധാന സന്ദേശ യാത്ര ഇന്ന്

By Desk Reporter, Malabar News
CPM Central Committee meeting
Representational Image
Ajwa Travels

കണ്ണൂർ: പാനൂരിലെ സംഘര്‍ഷ മേഖലകളില്‍ എൽഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തും. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട മുക്കില്‍പീടിക, സംഘര്‍ഷമുണ്ടായ കടവത്തൂര്‍, പെരിങ്ങത്തൂര്‍ എന്നിവിടങ്ങളിലൂടെയാണ് എല്‍ഡിഎഫ് ഇന്ന് സമാധാന സന്ദേശ യാത്ര നടത്തുന്നത്. മൂന്നിടത്തും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും.

കടവത്തൂരില്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും മുക്കില്‍ പീടികയില്‍ സംസ്‌ഥാന സമിതി അംഗം പി ജയരാജനും പെരിങ്ങത്തൂരില്‍ കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും സംസാരിക്കും.

മന്‍സൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രതിരോധത്തിലായതിന് പിന്നാലെയാണ് പൊതുയോഗങ്ങള്‍ നടത്താനുള്ള തീരുമാനം. സിപിഎം പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരുമാണ് കേസിലെ പ്രതിപ്പട്ടികയിലുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

അതേസമയം മന്‍സൂര്‍ വധക്കേസില്‍ പ്രതിപക്ഷം പ്രക്ഷോഭം ശക്‌തമാക്കുകയാണ്. ഇന്ന് കണ്ണൂരില്‍ യൂത്ത് ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നുണ്ട്. മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണം എന്നാണ് ആവശ്യം.

എന്നാൽ, ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് അന്വേഷണ സംഘം പ്രതികരിച്ചു. അറസ്‌റ്റിലായ പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികള്‍ അന്വേഷണ സംഘം ഉടന്‍ തുടങ്ങും.

Malabar News:  കുടിയിറക്ക് ഭീഷണിയിൽ കുട്ടിപ്പുല്ല് നിവാസികൾ ; മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE