പ്രതിപക്ഷ നേതാവ് ഇന്ന് അട്ടപ്പാടിയിലേക്ക്; ശിശു മരണങ്ങളുണ്ടായ ഊരുകൾ സന്ദർശിക്കും

By Desk Reporter, Malabar News
Opposition Leader to visit Attappady today
Ajwa Travels

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ന് അട്ടപ്പാടി സന്ദർശിക്കും. ശിശുമരണങ്ങൾ തുടർക്കഥയായ സാഹചര്യത്തിലാണ് സന്ദർശനം. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദർശനം നടത്തുക. യുഡിഎഫ് തീരുമാനം അനുസരിച്ചാണ് വിഡി സതീശന്റെ സന്ദർശനം.

രാവിലെ എട്ടു മണിക്ക് വീട്ടിയൂർ ഊരിലെത്തി ഗീതു, സുനീഷ് ദമ്പതികളെ കാണും. പിന്നാലെ പാടവയൽ ഊരിലും കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലും സന്ദർശനം നടത്തും. അദ്ദേഹത്തോടൊപ്പം മണ്ണാർകാട് എംഎൽഎ എൻ ഷംഷുദ്ദീൻ ഉൾപ്പടെയുള്ള നേതാക്കളും അട്ടപ്പാടിയിൽ എത്തുന്നുണ്ട്.

രാവിലെ 10 മണിയോടെ അഗളിയിൽ യുഡിഎഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ വിഡി സതീശൻ ഉൽഘാടനം ചെയ്യും.

ശിശുമരണങ്ങൾ റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ അട്ടപ്പാടി സന്ദർശിച്ചിരുന്നു. യോ​ഗം ഉണ്ടെന്ന് അറിയിച്ച് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തിയ ശേഷമായിരുന്നു ആരോഗ്യ മന്ത്രിയുടെ മിന്നൽ സന്ദർശനം.

Most Read:  സന്ദീപ് കൊലകേസ്; പ്രതികൾക്ക് എതിരെ പുതിയ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE