ലീഡ്‌സ് ടെസ്‌റ്റ്; ഇന്ത്യ കീഴടങ്ങി, ഇംഗ്ളണ്ടിന് ഇന്നിംഗ്‌സ് ജയം

By Staff Reporter, Malabar News
ind-vs-eng
Ajwa Travels

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ ലീഡ്‌സ് ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 76 റണ്‍സിനും ഇന്ത്യയെ തകര്‍ത്ത ഇംഗ്ളണ്ട് അഞ്ച് മൽസര പരമ്പരയില്‍ ഒപ്പമെത്തി(1-1). സ്‌കോർ ഇന്ത്യ 78, 278. ഇംഗ്ളണ്ട് 432. പരമ്പരയിലെ നാലാം ടെസ്‌റ്റ് സെപ്റ്റംബർ രണ്ട് മുതൽ കെൻസിംഗ്ട്ടൺ ഓവലില്‍ ആരംഭിക്കും.

ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ 354 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 215 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ക്രീസിലിറങ്ങിയത്. ചേതേശ്വർ പൂജാരയും, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ ഉണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ സ്‌കോറിനോട് ഒരു റൺസ് അധികം പോലും ചേർക്കാൻ കഴിയാതെ പൂജാര (91) മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു തുടങ്ങിയിരുന്നു.

പിന്നാലെ വിരാട് കോഹ്‌ലി (55) കൂടി പുറത്തായതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചിരുന്നു. ഒടുവിൽ 278 റൺസിന് എല്ലാവരും പുറത്തായതോടെ ഇംഗ്ളണ്ട്‌ ആഗ്രഹിച്ച വിജയം അവരെ തേടിയെത്തി. മൽസരത്തിൽ ഒരു ദിവസം ശേഷിക്കെയാണ് ഇംഗ്ളണ്ടിന്റെ വിജയം. പരമ്പരയിൽ ഇനി രണ്ട് ടെസ്‌റ്റുകൾ കൂടിയാണ് ബാക്കിയുള്ളത്.

Read Also: ‘ഭൻവാർ സിംഗ് ശെഖാവത്ത്’; പുഷ്‌പയിലെ ഫഹദിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE