രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗിനില്ല: എംകെ മുനീർ

By Central Desk, Malabar News
MK Muneer on Popular front ban
Ajwa Travels

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധനം സ്വാഗതം ചെയ്‌ത എംകെ മുനീറിന്റെ നിലപാടിൽ ലീഗിനുള്ളിലെ അഭിപ്രായ വ്യത്യാസം ചർച്ചയാകുമ്പോൾ നിലപാടില്‍ മാറ്റമില്ലെന്ന് ആവർത്തിച്ച് മുസ്‌ലിം ലീഗ് നേതാവ് എംകെമുനീർ.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ മുനീർ പിന്തുണച്ചപ്പോൾ, കേന്ദ്ര സർക്കാർ നടപടി ശരിയായില്ല എന്നും സംശയാസ്‌പദമാണ് നിരോധനമെന്നും ലീഗിന്റെ സംസ്‌ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞതിനെ പൂർണമായും തള്ളിയാണ് എംകെ മുനീർ നിലപാട് ആവർത്തിച്ചത്.

രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ലെന്നും അൽപം കൂടി കടന്ന് ‘ഒറ്റ ബാപ്പയ്‌ക്ക് ജനിച്ചവനാണ് താനെന്നും’ മുനീർ പറഞ്ഞു. പോപുലർ ഫ്രണ്ടിനെ നിരോധിച്ചത് സ്വാഗതം ചെയ്‌ത എംകെ മുനീർ, ആർഎസ്‌എസും സമാനമായ പ്രവർത്തികൾ ചെയ്യുന്നുണ്ടെന്നും രണ്ട് സംഘടനകൾക്കും കടിഞ്ഞാണിടണമെന്നും മുനീർ പറഞ്ഞിരുന്നു.

പോപുലർ ഫ്രണ്ടിനെതിരായ നടപടികൾ ജനാധിപത്യ രീതിയിൽ ആകണമെന്നും തീരുമാനം സുതാര്യവും സത്യസന്ധവുമല്ലെങ്കിൽ അത് അബദ്ധമാകുമെന്നുമാണ് കെഎം ഷാജി പ്രതികരിച്ചിരുന്നത്. എല്ലാത്തരം വര്‍ഗീയ ശക്‌തികൾക്കും എതിരെയുള്ള ആശയപ്പോരാട്ടമാണ് വേണ്ടതെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Popular Front: ബന്ധപ്പെട്ട മറ്റു വാർത്തകൾ ഈലിങ്കിൽ വായിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE