പാലക്കാട്: ഒറ്റപ്പാലത്ത് എല്‍ഡിഎഫ് സ്ഥാനാർഥി കെ പ്രേംകുമാര്‍ വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥി ഡോ. പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേംകുമാര്‍ സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ആദ്യം തന്നെ കൃത്യമായ ലീഡ് പ്രേംകുമാര്‍ പുലര്‍ത്തിയിരുന്നു. യുഡിഎഫ് മണ്ഡലത്തില്‍ പ്രചാരണത്തിലും പിന്നിലായിരുന്നു. സരിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലും കലഹങ്ങള്‍ നിലനിന്നിരുന്നു.
Read Also: കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാലിന് ജയം