പമ്പയില്‍ പുലിയിറങ്ങി; തെരുവ് നായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

By Desk Reporter, Malabar News
Leopard in Pamba; CCTV visuals of a street dog attacking
Ajwa Travels

പത്തനംതിട്ട: നാട്ടുകാരെ ഭീതിയിലാക്കി പമ്പയില്‍ പുലിയിറങ്ങി. പമ്പ കെഎസ്ആര്‍ടിസി ബസ് സ്‌റ്റാൻഡിനും പോലീസ് സ്‌റ്റേഷനും സമീപത്താണ് പുലിയെ കണ്ടത്. തെരുവ് നായയെ പുലി ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

തിങ്കളാഴ്‌ച രാത്രിയാണ് പുലി നായയെ ആക്രമിക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞത്. സമീപകാലങ്ങളിലൊന്നും പമ്പയില്‍ വന്യജീവി ആക്രമണം റിപ്പോർട് ചെയ്‌തിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയതോടെ ആശങ്ക വർധിക്കുകയാണ്.

എന്നാല്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട് എന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും വനംവകുപ്പ് അറിയിച്ചു. മണ്ഡല-മകരവിളക്ക് ചടങ്ങുകള്‍ക്കു ശേഷം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ശബരിമല നട അടച്ചത്.

Most Read:  യുപിയിൽ കർഷകരെ അനുനയിപ്പിക്കാൻ അമിത് ഷാ; ജാട്ട് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE