കൊച്ചി: ആലുവ ഏലൂക്കരയിൽ മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ഓട്ടോ ഡ്രൈവർ. ലോക്ക്ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് പറഞ്ഞാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാൾ ടവറിന് മുകളിൽ കയറിയത്. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി അനുനയിപ്പിച്ച് താഴെയിറക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇയാൾ വഴങ്ങിയിട്ടില്ല.
അടുത്തിടെ കോവിഡ് ബാധിച്ച സമയത്ത് പഞ്ചായത്തിൽ നിന്നും പോലീസിൽ നിന്നും ചെറിയ സഹായം ലഭിച്ചതൊഴിച്ചാൽ പിന്നീട് ഒരിടത്ത് നിന്നും കാര്യമായ സഹായം ലഭിച്ചിട്ടില്ലെന്ന് ഇയാൾ പറയുന്നു. ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല, കുടുംബം പട്ടിണിയിലാണ് തുടങ്ങിയ കാര്യങ്ങളും ടവറിന് മുകളിലിരുന്ന് ഇയാൾ വിളിച്ചുപറയുന്നുണ്ട്. ഏകദേശം മൂന്ന് മണിക്കൂറുകളായി ഇയാൾ മുകളിൽ തന്നെയിരിക്കുകയാണ്.
Also Read: കെ സുധാകരന്റേത് കുറ്റസമ്മതം, പുനരന്വേഷണം വേണം; സേവറി നാണുവിന്റെ കുടുംബം