ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ഒടിടി റിലീസിന് ഒരുങ്ങുന്നു

By Staff Reporter, Malabar News
churuli-movie
Ajwa Travels

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘ചുരുളി‘ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോൺ പ്രൈമിലൂടെ ജൂണിൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ വാർത്തയിൽ ഔദ്യോ​ഗിക സ്‌ഥിരീകരണം അണിയറ പ്രവർത്തകരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടില്ല.

ഇരുപത്തിയഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്‌കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലിജോ പെല്ലിശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പൊസ്‌കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കാട് പശ്‌ചാത്തലമായാണ് ചിത്രം ഒരുക്കിയത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്.

ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ. സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. മധു നീലകണ്‌ഠനാണ് ഛായാഗ്രഹണം നിർവഹിച്ചത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ.

Read Also: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിന് നിയമനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE