ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ബാറ്റിംഗ് പരിശീലകനായി ശിവ് സുന്ദർ ദാസിന് നിയമനം

By Staff Reporter, Malabar News
Shiv-Sundar-Das
ശിവ് സുന്ദർ ദാസ്
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായി മുൻ ഇന്ത്യൻ താരം ശിവ് സുന്ദർ ദാസിനെ നിയമിച്ചു. രമേഷ് പവാറിനെ വീണ്ടും പരിശീലകനായി നിയമിച്ചതിനു പിന്നാലെയാണ് ബാറ്റിംഗ് പരിശീലകനെയും ബിസിസിഐ തിരഞ്ഞെടുത്തത്. നേരത്തെ ഇന്ത്യ എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള വ്യക്‌തിയാണ്‌ ശിവ് സുന്ദർ ദാസ്.

‘വനിതാ ദേശീയ ടീമിനൊപ്പം ആദ്യമായാണ് ജോലി ചെയ്യുന്നത്. ആവേശകരമായ ഒരു ദൗത്യമാണത്. ചുമതല ഏറ്റെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഇംഗ്‌ളണ്ടിൽ മൽസരങ്ങൾ കളിച്ചിട്ടുള്ളതുകൊണ്ട് അവിടുത്തെ പിച്ചിനെപ്പറ്റിയൊക്കെ ധാരണയുണ്ട്. ഇപ്പോൾ ഇംഗ്‌ളണ്ട് പര്യടനത്തിൽ മാത്രമാണ് ശ്രദ്ധ’ അദ്ദേഹം പ്രതികരിച്ചു. ശിവ് സുന്ദർ ദാസിനൊപ്പം മുൻ താരം അഭയ് ശർമ്മയെ ഫീൽഡിംഗ് പരിശീലകനായും നിയമിച്ചിട്ടുണ്ട്.

Read Also: ഏപ്രിലിൽ ഇന്ത്യൻ കമ്പനികൾ വിദേശത്ത് നിക്ഷേപിച്ചത് 18,400 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE