പാർട്ടി കോർപ്പറേറ്റ് കമ്പനിയെപ്പോലെ; എസ്‌ഡിപിഐ ദേശീയ സെക്രട്ടറി രാജിവെച്ചു

By Staff Reporter, Malabar News
thalsim-rahmani-resigned-from-sdpi
തസ്‌ലിം റഹ്‌മാനി
Ajwa Travels

കോഴിക്കോട്: എസ്‌ഡിപിഐ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്‌മാനി പാര്‍ട്ടി പ്രാഥമികാംഗത്വം അടക്കമുള്ള സ്‌ഥാനങ്ങള്‍ രാജിവെച്ചു. രാജി പാര്‍ട്ടിക്ക് നല്‍കിയതായും അത് സ്വീകരിച്ചെന്നും അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു. കൂടാതെ, ദേശീയ പ്രസിഡണ്ടിന് അയച്ച കത്തും അദ്ദേഹം പുറത്തുവിട്ടു. രാഷ്‌ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ കോര്‍പ്പറേറ്റ് കമ്പനി എന്ന നിലക്കാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കത്തില്‍ കുറ്റപ്പെടുത്തി.

സമൂഹത്തെ തുറന്ന രീതിയില്‍ സമീപിക്കാനും അതിലൂടെ പുതിയൊരു രാഷ്‌ട്രീയ സംസ്‌കാരവും പെരുമാറ്റവും സ്വീകരിക്കുന്നതിന് നയങ്ങള്‍ മാറ്റാന്‍ ഞാന്‍ പലതവണ ശ്രമിക്കുകയും വാദിക്കുകയും ചെയ്‌തു. എന്നാൽ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കുന്ന രാഷ്‌ട്രീയ സ്വഭാവം സൃഷ്‌ടിക്കാനോ, അനുകൂലമായ തിരഞ്ഞെടുപ്പ് നയം രൂപപ്പെടുത്താനോ, പൊതു-മാദ്ധ്യമ ശ്രദ്ധ ആകര്‍ഷിക്കാനായി പാര്‍ട്ടി മുഖങ്ങളെ പ്രോൽസാഹിപ്പിക്കാനോ പാർട്ടിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Read Also: റേഡിയോളജി വിഭാഗങ്ങള്‍ ഉടൻ സമ്പൂര്‍ണ ഡിജിറ്റലാവും: ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE