ഇന്‍സുലിന്‍ പമ്പ് ഘടിപ്പിച്ച്‌ ലില റാംപില്‍; കൈയ്യടിച്ച് സോഷ്യൽ മീഡിയ

By Staff Reporter, Malabar News
lila moss-vanitha vartha
Ajwa Travels

ബ്രിട്ടീഷ് സൂപ്പർ മോഡലും സംരംഭകയുമായ കേറ്റ് മോസിന്റെ മകൾ ലിലാ മോസ് ആണ് ഇപ്പോൾ ഏവരുടെയും ചർച്ചാ വിഷയം. മിലാൻ ഫാഷൻ വീക്കിൽ 19കാരിയായ ലിലയും ചുവടുവെച്ചിരുന്നു. ഇൻസുലിൻ പമ്പ് ഘടിപ്പിച്ചാണ് ലില റാംപിൽ പ്രത്യക്ഷപ്പെട്ടത്. ലിലയുടെ ചിത്രങ്ങളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ടൈപ് 1 ഡയബറ്റിക് സ്‌ഥിരീകരിച്ചിട്ടുള്ള ലില ഒംനിപോഡ് (വയർലെസ് ഇൻസുലിൻ മാനേജ്മെന്റ് സിസ്‌റ്റം) ഘടിപ്പിച്ചാണ് വേദിയിലെത്തിയത്. പാൻക്രിയാസ് ഇൻസുലിൻ കുറച്ച് ഉൽപാദിപ്പിക്കുകയോ അതല്ലെങ്കിൽ തീരെ ഉൽപാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന അവസ്‌ഥയാണ് ടൈപ് 1 ഡയബറ്റിസ്.

 

View this post on Instagram

 

A post shared by Lila Grace (@lilamoss)

ഇടത്തേ തുടയിൽ ഇൻസുലിൻ പമ്പുമായി വേദിയിൽ പ്രത്യക്ഷപ്പെട്ട ലിലയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇൻസുലിൻ പമ്പ് അഭിമാനത്തോടെ ഘടിപ്പിച്ചതിന് നന്ദി എന്നു പറഞ്ഞാണ് ലിലയുടെ ചിത്രങ്ങൾ പലരും പങ്കുവെക്കുന്നത്.

ടൈപ് 1 ഡയബറ്റിസ് സ്‌ഥിരീകരിച്ചവരിൽ പലരും ശരീരത്തിൽ ഘടിപ്പിക്കുന്ന ഇൻസുലിൻ പമ്പുകൾ ഉപയോഗിക്കാറുണ്ട്. പേജറിന്റെ വലിപ്പത്തിലുള്ള ഉപകരണമാണ് ഇൻസുലിൻ പമ്പ്.

ഈ പമ്പിനുള്ളിൽ ഉള്ള റിസർവോയറിലേക്ക് ഇൻസുലിൻ നിറക്കുകയാണ് ചെയ്യുന്നത്. ഇത് ഒരു നേർത്ത കുഴലിലൂടെ ഉദരഭാഗത്തോ തുടയിലോ ഘടിപ്പിക്കുന്നു. പ്രോഗ്രാം ചെയ്യുന്ന അളവിലുള്ള ഇൻസുലിൻ തുടർച്ചയായി പമ്പ് ശരീരത്തിന് നൽകും.

Most Read: പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE