മദ്യപാനം; കേരളം ദേശീയ ശരാശരിയേക്കാൾ മുന്നിൽ, കുറവ് മലപ്പുറത്ത്

By Web Desk, Malabar News
Liquor stores in the state will also open on Sunday
Representational Image
Ajwa Travels

തിരുവനന്തപുരം: മദ്യപിക്കുന്നവരുടെ കണക്കിൽ കേരളം ദേശീയ ശരാശരിയേക്കാളും മുന്നിലെന്ന് ദേശീയ കുടുംബാരോഗ്യ സർവേ. 15 വയസിന് മുകളിലുള്ള പുരുഷൻമാരിൽ ദേശീയ ശരാശരി 18.8 ശതമാനം മദ്യപിക്കുമ്പോൾ കേരളത്തിൽ ഇത് 19.9 ശതമാനമാണ്.

കേരളത്തിൽ നഗരങ്ങളിൽ 18.7 ശതമാനവും ഗ്രാമങ്ങളിൽ 21 ശതമാനവും പുരുഷൻമാർ മദ്യപിക്കുമെന്നും സർവേ പറയുന്നു. സംസ്‌ഥാനത്ത് ഏറ്റവും കുറവ് മദ്യപൻമാരുള്ള ജില്ല മലപ്പുറമാണെന്നും സർവേ വ്യക്‌തമാക്കുന്നു. ജില്ലയിലെ പുരുഷൻമാരിൽ 7.7 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്. സംസ്‌ഥാന ശരാശരിക്കും (19.9%) വളരെ കുറവാണ് ഇക്കാര്യത്തിൽ മലപ്പുറത്തിന്റെ സ്‌ഥാനം.

എറ്റവും കൂടുതൽ മദ്യപരുള്ള ജില്ല ആലപ്പുഴയാണ് (29%). പുരുഷൻമാർ തന്നെയാണ് മദ്യപാനത്തിൽ മുൻപിലുള്ളത്. ആലപ്പുഴയിലെ സ്‍ത്രീകളിൽ 0.2 ശതമാനം മാത്രമാണ് മദ്യപിക്കുന്നത്.

Malabar News: കോഴിക്കോട് യുകെയില്‍ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE