കോഴിക്കോട് യുകെയില്‍ നിന്നെത്തിയ ഡോക്‌ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയച്ചു

By Web Desk, Malabar News
covid-test-malappuram
Representational Image
Ajwa Travels

കോഴിക്കോട്: യുകെയില്‍ നിന്ന് ജില്ലയിൽ എത്തിയ ഡോക്‌ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്‌ക്ക്‌ അയച്ചു. നവംബര്‍ 21ന് നാട്ടിലെത്തിയ ഡോക്‌ടര്‍ക്ക് 26ന് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.

അമ്മയ്‌ക്ക്‌ മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. നിലവിൽ ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഇവർക്കില്ല. വേലക്കാരിയും നിരീക്ഷണത്തിലാണ്. ഡോക്‌ടര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.

വെള്ളിയാഴ്‌ചയാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കുടുംബത്തിന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല. ആശങ്കയ്‌ക്ക്‌ വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന.

Also Read: സന്ദീപ് വധക്കേസ്; മുഴുവൻ പ്രതികളും അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE