തദ്ദേശ ഉപതിരഞ്ഞെടുപ്പ്; വിജ്‌ഞാപനമായി

By News Bureau, Malabar News
election
Representational Image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിന് വിജ്‌ഞാപനമായി. മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്ന 42 തദ്ദേശ വാര്‍ഡുകളിലെയും വിജ്‌ഞാപനം പുറപ്പെടുവിച്ചതായി സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

12 ജില്ലകളിലായി രണ്ട് കോര്‍പ്പറേഷന്‍, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്.

നാമനിര്‍ദ്ദേശ പത്രിക 27 വരെ വരണാധികാരിക്കോ ഉപവരണാധികാരിക്കോ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പത്രിക നല്‍കാം.

ഏപ്രില്‍ 28നാണ് സൂക്ഷ്‌മ പരിശോധന. 30 വരെ പത്രിക പിന്‍വലിക്കാം. സപ്ളിമെന്ററി വോട്ടര്‍പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും.

തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. വോട്ടെടുപ്പിനായി 94 പോളിംഗ് സ്‌റ്റേഷനുകള്‍ സജ്‌ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്‌ഥരുടെ നിയമനം പൂര്‍ത്തിയായി വരികയാണ്. വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച പരിശീലനം ഉടന്‍ ആരംഭിക്കും.

വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. വോട്ടെണ്ണല്‍ മേയ് 18ന് രാവിലെ 10ന് ആരംഭിക്കും. അതേസമയം ക്രമസമാധാന പാലനത്തിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

Most Read: വഖഫ് ബോർഡ് നിയമനം; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി സമസ്‌ത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE