തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിതരണം ചെയ്‌തു

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്‌ഥര്‍ക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്‌ഥരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം പ്രതിരോധ സാമഗ്രികള്‍ വിതരണം ചെയ്‌തത്.

നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന വരണാധികാരി, ഉപ വരണാധികാരികള്‍ എന്നിവര്‍ക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലനത്തില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്‌ഥര്‍, ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്‍ ഘടിപ്പിക്കുന്ന ജീവനക്കാര്‍, സെക്‌ടറല്‍ ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കാണ് ഫെയ്സ് ഷീല്‍ഡ്, എന്‍95 മാസ്‌ക്, സാനിറ്റൈസര്‍, ഗ്‌ളൗസ് തുടങ്ങിയവ വിതരണം ചെയ്‌തത്.

ആദ്യഘട്ടത്തില്‍ ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ബ്‌ളോക്ക് പഞ്ചായത്ത് സ്‌ഥാപനങ്ങളിലേക്കാണ് പ്രതിരോധ സാമഗ്രികള്‍ കൈമാറിയത്. അതേസമയം ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പ്രതിരോധ സാമഗ്രികള്‍ അതാത് ബ്‌ളോക്ക് പഞ്ചായത്തുകളില്‍ നിന്നും വിതരണം ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.

Malabar News: ഇരിട്ടിയിലെ സംസ്‌ഥാന അതിർത്തിയിൽ ജിഎസ്‌ടി വിഭാഗം സിസിടിവി സ്‌ഥാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE