തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌ഥാനാർഥികൾ മുൻകരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി

By Staff Reporter, Malabar News
kk-shailaja
KK Shailaja
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിഡ് വ്യാപനം കൂടുമോ എന്ന് ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം, വോട്ട് ചോദിച്ചിറങ്ങുന്നവര്‍ മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

‘രോഗികളുടെ എണ്ണം കൂടാനുള്ള സാധ്യത മുന്നില്‍ കണ്ട് ആശുപത്രികള്‍ അടക്കം സജ്ജമാക്കുന്നുണ്ട്. പക്ഷേ, പ്രായമായവര്‍ക്ക് രോഗം വന്നാൽ ബുദ്ധിമുട്ടാകും. അവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വളരെ പാടുപെട്ടാണ് കേരളം മരണ നിരക്ക് കുറച്ച് നിര്‍ത്തിയത്. നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടെയും അമേരിക്ക ആവർത്തിക്കും’ മന്ത്രി പറഞ്ഞു.

ഏത് പാര്‍ട്ടിക്കാരായാലും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഓരോ വ്യക്‌തിയും ഒരു സെല്‍ഫ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. ഓരോ വ്യക്‌തിയും ആ ശീലം ആര്‍ജിച്ചാല്‍ കോവിഡിനെ മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: ‘പെരിയ കേസ് വിധി സര്‍ക്കാരിനേറ്റ കനത്ത പ്രഹരം’; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE