തദ്ദേശ തിരഞ്ഞെടുപ്പ്; 25 സീറ്റുകളിൽ മൽസരിക്കുമെന്ന് പിജെ ജോസഫ്

By Desk Reporter, Malabar News
PJ-Joseph_on-mullapperiyar-dam-issue
Ajwa Travels

ഇടുക്കി: തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിൽ കേരളാ കോൺഗ്രസ് മൽസരിക്കുമെന്ന് പിജെ ജോസഫ്. കുട്ടനാട് ഒഴികെയുള്ള സ്‌ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായെന്ന് പിജെ ജോസഫ് തൊടുപുഴയിൽ അറിയിച്ചു.

തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് എന്നിവ ഒഴികെയുള്ള ജില്ലകളിലെല്ലാം കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് സ്‌ഥാനാർഥികളുണ്ട്. കൂടുതൽ സീറ്റും കോട്ടയം ജില്ലാ പഞ്ചായത്തിലാണ്, 9 എണ്ണം. ഇടുക്കി ജില്ലാ പഞ്ചായത്തിലെ അഞ്ച് സീറ്റുകളിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മൽസരിക്കും.

അതേസമയം, കേരളാ കോൺ​ഗ്രസ് ജോസ് കെ മാണി വിഭാഗം എത്തിയതോടെ സീറ്റ് വിഭജനം എങ്ങുമെത്താതെ പ്രതിസന്ധിയില്‍ തുടരുകയാണ് പാലാ നഗരസഭയില്‍ ഇടതുമുന്നണി. നഗരസഭയില്‍ കൂടുതല്‍ സീറ്റുകളും തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോസ് വിഭാഗം. ആകെയുള്ള 26 സീറ്റുകളില്‍ 17 സീറ്റുകളാണ് ജോസ് പക്ഷം ലക്ഷ്യം വെക്കുന്നത്. ബാക്കി വരുന്ന 9 സീറ്റുകളാണ് സിപിഎമ്മിനും, സിപിഐക്കും, എൻ‌സിപിക്കുമായി വിഭജിക്കേണ്ടത്. ഇതോടെ പാലാ നഗരസഭയില്‍ ഇടതുമുന്നണി ആകെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്.

Also Read:   സംസ്‌ഥാനത്ത് സിബിഐക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വിജ്‌ഞാപനമിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE